Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രതിക്ക് തൂക്കുകയർ തന്നെ; ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു.

പ്രതിക്ക് തൂക്കുകയർ തന്നെ; ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു.


കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരി വെച്ചു. കുറ്റവിമുക്തൻ ആക്കണമെന്നുള്ള ഹർജി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 
       കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചത് എന്നുമായിരുന്നു പ്രതിയുടെ അപ്പീലിലെ വാദം. 
        2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർത്ഥിനിയായ ജിഷ കൊല്ലപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement