Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; രാഹുൽ ​ഗന്ധി.

ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; രാഹുൽ ​ഗന്ധി.
ന്യൂഡൽഹി: ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആദ്യ 3 ഘട്ടങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
        വോട്ടിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഹുല്‍ ഓരോരുത്തരും അത് വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വോട്ട് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും വിധി മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വോട്ട് യുവാക്കള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ഉറപ്പാക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണ്- രാഹുല്‍ പറഞ്ഞു.
         വോട്ടിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ച രാഹുല്‍, വന്‍തോതില്‍ വോട്ട് ചെയ്ത് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement