
മുണ്ടക്കയം: ഏന്തയാറ്റിൽ അടിയന്തരമായി ജനങ്ങൾക്ക് താല്ക്കാലിക നടപ്പാലം പണിതു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയെയും ഇടുക്കി ജില്ലയെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തരമായി പുതിയ നടപ്പാലം പണിതു തരണമെന്നതാണ് ആവശ്യം. സമരം, പൊതുപ്രവർത്തകനായ ജോസഫ് ജേക്കബ് ഉത്ഘാടനം ചെയ്തുതു. പൊതുപ്രവർത്തകരായ ശിവരാജൻ, ശശി ഇ.എം., ബേബി ജോസഫ്, ജോസ് തോമസ് തുടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്യം നല്കി. ഇതു സംബന്ധിച്ച് കളക്ടർക്ക് നിവേദനം നല്കിയിട്ടുണ്ടെന്നും ജനങ്ങൾക്ക് മറുകര കടക്കുവാൻ അധികാരികൾ താല്ക്കാലിക നടപ്പാലം നിർമ്മിച്ചു നൽകുന്നതുവരെ സമരം തുടരുമെന്നും നാട്ടുകാർ അറിയിച്ചു.
0 Comments