Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുനാള്‍ ജൂണ്‍ 16ന്.

സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുനാള്‍ ജൂണ്‍ 16ന്.


യുഎഇ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 16 ഞായറാഴ്ച. സൗദിയിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ദുൽഖഅദ് മാസം പൂർത്തിയാക്കി നാളെ ദുൽഹജ് മാസം ആരംഭിക്കും. ഇതനുസരിച്ച് ദുൽഹജ് ഒൻപത് ആയ ജൂൺ പതിനഞ്ചിനായിരിക്കും ആയിരിക്കും അറഫാദിനം കൊണ്ടാടുക. ദുൽഹജ് പത്തിനാണ് ബലിപെരുന്നാൾ. യുഎഇയിൽ ജൂൺ 15 മുതൽ 18 വരെയായിരിക്കും ബലിപെരുന്നാൾ അവധി. വാരാന്ത്യം ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ ജൂൺ 17നായിരിക്കും പെരുന്നാൾ.

     ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ സർക്കാർ ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നേരത്തെ ലഭിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശം അനുസരിച്ചാണിത്. ജൂൺ 13ന് ശമ്പളം നൽകാനാണ് തീരുമാനം. റംസാൻ മാസത്തിലും സർക്കാർ ജീവനക്കാർക്ക് ഇത്തരത്തിൽ നേരത്തെ ശമ്പളം നൽകിയിരുന്നു. അതേസമയം,  ബലിപെരുന്നാളിനായി വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. അബുദാബിയിൽ മൃഗങ്ങളെ അറുക്കാൻ നിയുക്ത അറവുശാലകൾ ഉപയോഗിക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു. തിരക്ക് പരിഗണിച്ച് രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ചര വരെ അറവുശാലകൾ തുറന്നു പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

       കേരളത്തിൽ ജൂൺ 17നാണ് ബലിപെരുന്നാൾ ആഘോഷിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement