Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊച്ചുവേളി - പോർബന്ധർ ട്രെയിനിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തു.

കൊച്ചുവേളി - പോർബന്ധർ ട്രെയിനിൽ നിന്നും വൻ മദ്യശേഖരം പിടിച്ചെടുത്തു.



മുംബൈ: ഇന്ന് പുലർച്ചെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാനും യുവാക്കൾ എസ് 3 ബോഗിയിലെ ടോയ്‌ലെറ്റിൽ ഏതാനും ബാഗുകൾ കൊച്ചിന്റെ മുകളിലെ പാനൽ തുറന്ന് ഒളിപ്പിക്കുന്നത് കണ്ട യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് വിദേശ മദ്യശേഖരം കണ്ടെടുത്തത്.
         ട്രെയിനിലെ മദ്യക്കടത്ത് പിടികൂടിയത് മലയാളിയാത്രക്കാരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ്. കൊച്ചുവേളി പോർബന്ധർ എക്സ്പ്രസ്സിലെ ശുചിമുറിയുടെ സീലിങ്ങിലാണ് പ്രതികൾ മദ്യം ഒളിപ്പിച്ചത്. മഡ്ഗാവിൽ നിന്നാണ് മദ്യം കയറ്റിയത്. വിവരം അറിയിച്ചെങ്കിലും റെയിൽവേ പോലീസ് എത്തി പരിശോധന പോലും നടത്താതെ മടങ്ങുകയായിരുന്നു. പിന്നാലെ യാത്രക്കാർ തന്നെ സീലിംഗ് തുറന്ന് മദ്യക്കുപ്പികൾ പുറത്ത് എടുക്കുകയായിരുന്നു. തുടർന്ന് വസായിൽ വീണ്ടും റെയിൽവേ പോലീസ് എത്തിയാണ് കുപ്പികൾ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement