Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. 


തിരു.: പൂന്തുറയില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ (നോർത്ത്) ജോലി ചെയ്തുവന്ന മദനകുമാർ എന്ന സിവില്‍ പോലീസ് ഓഫീസറെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
         ഇദ്ദേഹത്തെ താമസിച്ചിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് സി2 വില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മദനകുമാർ പറശ്ശാല സ്വദേശിയാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്‌ റിപ്പോർട്ട്. മരണകാരണം വ്യക്തമല്ല. അഞ്ചു മാസമായി മദനകുമാർ കോട്ടേഴ്സില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement