Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം.

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം.


കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേർ മരിച്ചു. ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. മരിച്ചത് അങ്കമാലിയിലെ മലഞ്ചരക്ക് വ്യാപാരി ബിനീഷ്, ഭാര്യ അനു, മക്കളായ ജസ്മിൻ, ജോസ്ന എന്നിവരാണ്. ജസ്മിൻ മൂന്നാം ക്ലാസിലും ജോസ്ന എൽകെജി ക്ലാസിലുമാണ് പഠിക്കുന്നത്. വീടിൻ്റെ മുകളിലെ നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സർക്യൂട്ട് ആണോ ആത്മഹത്യയാണോ അപകടകാരണം എന്ന് വ്യക്തമല്ല.
      രാത്രിയായതിനാല്‍ തീ പടര്‍ന്നു പിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. പത്രം ഇടാനെത്തിയ ആളാണ് ആദ്യം വിവരം അറിഞ്ഞത്. പ്രാര്‍ത്ഥിക്കാന്‍ എഴുന്നേറ്റ മാതാവ് കരഞ്ഞു നിലവിളിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവമെന്നാണ് നിഗമനം. വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു കുടുംബം കിടന്നിരുന്നത്. മാതാവ് താഴത്തെ നിലയിലായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേന സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement