Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താങ്ങുവില വർദ്ധന: റബറിനെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. ലോക്സഭയിൽ ഉന്നയിക്കുമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്.

താങ്ങുവില വർദ്ധന: റബറിനെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. ലോക്സഭയിൽ ഉന്നയിക്കുമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്.


കോട്ടയം: കാർഷിക വിളകളുടെ താങ്ങുവില വർദ്ധനയിൽ നിന്നും റബർ ഒഴിവാക്കപ്പെട്ടത്  
അംഗീകരിക്കാനാവില്ലെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. വിലത്തകർച്ചയിൽ വീർപ്പുമുട്ടുന്ന റബർ കർഷകർക്ക് താങ്ങുവില വർദ്ധന അങ്ങേയറ്റം അനിവാര്യമാണ്. പതിനാല് കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലയാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഇത് നാലു സംസ്ഥാനങ്ങളിലെ
തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. 
      റബർ കാർഷിക ഉത്പന്നമല്ലെന്ന സാങ്കേതികത്വം മറയാക്കിയാണ് പലപ്പോഴും അർഹിക്കുന്ന പരിരക്ഷയും സാമ്പത്തിക സഹായവും കർഷകർക്ക് നിഷേധിക്കുന്നത്. ഇവരെ കർഷകരായി കാണാതെയുള്ള ചിറ്റമ്മനയം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. റബറിനെ കാർഷിക വിളകളുടെ പട്ടികയിൽ  ഉൾപ്പെടുത്തണമെന്ന ആവശ്യം ലോക്സഭയിൽ അതിശക്തമായി ഉന്നയിക്കുമെന്നും വിഷയത്തിൻ്റെ  ഗൗരവം കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 
      സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ന്യായവില കർഷകർക്ക് ലഭ്യമാക്കുമെന്ന ഉറപ്പ് നരേന്ദ്രമോദി സർക്കാർ പാലിച്ചിട്ടില്ല. ന്യായവില ഉറപ്പാക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന കർഷകരുടെ ആവശ്യം നടപ്പാക്കണമെന്നാണ് ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ഈ ആവശ്യവും പാർലമെൻറിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement