Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാനുള്ള ഫണ്ടില്ലെന്ന് മന്ത്രി.

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാനുള്ള ഫണ്ടില്ലെന്ന് മന്ത്രി.


കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാനുള്ള ഫണ്ടില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലവിലെ സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം
         എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ടി.ജെ. വിനോദ് കുമാർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് എത്തിയത്. കെഎസ്ആർടിസിക്കായി സർക്കാർ നൽകിയ സ്ഥലം ചതുപ്പ് നിലമാണ്. ഇവിടെ പണി ആരംഭിച്ചാൽ കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പണിയാനുള്ള ഫണ്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പഠിക്കാൻ ഐഐടി സംഘത്തെ നിയോഗിക്കും. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണി നടത്തി കെട്ടിടം നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് കുമാർ എംഎൽഎ എന്നിവർക്ക് ഒപ്പമായിരുന്നു സന്ദർശനം.

Post a Comment

0 Comments

Ad Code

Responsive Advertisement