Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജർമ്മൻ സ്വദേശിനിയായ യുവതിയോട് ട്രെയിനിൽ അപമര്യാദയായി പെരുമാറിയ പാൻട്രി ജീവനക്കാരൻ പിടിയിൽ.

ജർമ്മൻ സ്വദേശിനിയായ യുവതിയോട് ട്രെയിനിൽ അപമര്യാദയായി പെരുമാറിയ പാൻട്രി ജീവനക്കാരൻ പിടിയിൽ.


കോട്ടയം: ജർമ്മൻ സ്വദേശിനിയായ യുവതിയോട് ട്രെയിനിൽ അപമര്യാദയായി പെരുമാറിയ പാൻട്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങിനെ (40) ആണ് റെയിൽവേ എസ്ച്ച്ഒ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്സ്പ്രസിൽ ആയിരുന്നു സംഭവം. ട്രെയിനിലെ എസി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്നു 25കാരിയായ ജർമ്മൻ യുവതി. ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയ സമയം, എസി കമ്പാർട്ട്മെൻ്റിൽ എത്തിയ ഇന്ദ്രപാൽ സിങ്ങ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ചു. തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ സന്തോഷ്, സീനിയർ സിപിഒ മധു എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ടിടിഇയുടെ റിപ്പോർട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement