Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. 


കോട്ടയം: കിടങ്ങൂരിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. കിടങ്ങൂർ- അയർക്കുന്നം റൂട്ടിൽ കല്ലിട്ടുനടയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ - കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ശാലോം ബസ്സാണ് പോളയ്ക്കൽ ജോമോൻ ജോസഫിൻ്റ വീട്ടിലേക്ക് ഇടിച്ചു കയറിയത്. എതിരെ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതോടെ, നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീട്ടുമുറ്റത്തെ ചെറിയ പ്ലാവിൽ ബസ് ഇടിച്ചു നിന്നതുമൂലം വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. ജോമോൻ്റെ വീട്ടിൽ അമ്മയും ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement