Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പള്ളിയിലേയ്ക്കു പോയ രണ്ടു കുട്ടികളെ കാണാതായി.

പള്ളിയിലേയ്ക്കു പോയ രണ്ടു കുട്ടികളെ കാണാതായി.


ഇടുക്കി: ചെറുതോണിയിൽ പള്ളിയിൽ പോയ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നീ കുട്ടികളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിക്ക് ഇവര്‍ ചെറുതോണിയിലെ പള്ളിയിൽ പോയിരുന്നു. ഞായറാഴ്ചകളിൽ കുര്‍ബാന ഉള്ളപ്പോൾ പതിവായി ശനിയാഴ്ചകളിൽ ഇവര്‍ പള്ളിയിൽ എത്താറുണ്ട്. ആറ് മണിക്ക് പള്ളിയിൽ എത്തിയ കുട്ടികൾ ബാഗ് അകത്ത് വച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോയി. ഇത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ചെറുതോണി ടൗണിന് 100 മീറ്റര്‍ അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദൃശ്യത്തിൽ കുട്ടികൾ നടന്നു പോകുന്നത് കണ്ടു. എന്നാൽ, അതിന് ശേഷം കുട്ടികളെ കാണാൻ കഴിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9496096026 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Ad Code

Responsive Advertisement