Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോട്ടയത്തും ഇറച്ചി, മുട്ട വിൽപ്പനയ്ക്ക് നിരോധനം.

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കോട്ടയത്തും ഇറച്ചി, മുട്ട വിൽപ്പനയ്ക്ക് നിരോധനം.


കോട്ടയം: കോട്ടയത്തെ നാല് പഞ്ചായത്തുകളിലും പക്ഷിപ്പനി ജാഗ്രത, നാലു പഞ്ചായത്തുകളിൽ  കോഴി, താറാവ് വിൽപ്പന ജൂൺ 12 വരെ വിലക്കി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി  ഉത്തരവായി.
        മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നു കൊണ്ടുവരുന്നതിനും മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടു പോകുന്നതും കർശനമായി നിരോധിച്ചു. ഇതു സംബന്ധിച്ച് പോലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകൾ നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement