Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു.

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതുകാരൻ മരിച്ചു.


മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരൻ മരിച്ചു. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകൻ മുഹമ്മദ് സിനാൻ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
        വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement