Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ: അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യ: അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.


തിരു.: പൊലീസുകാര്‍ക്കിടയിലെ ആത്മഹത്യയിൽ അടിയന്തര ഇടപെടല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും കാരണം പൊലീസില്‍ ആത്മഹത്യകള്‍ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിർദ്ദേശം.
          ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
       പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 5 പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പരാതി. പൊലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സഹപ്രവര്‍ത്തകരുടെ ആത്മഹത്യ സജീവ ചര്‍ച്ചയാണെന്ന് വാര്‍ത്തകളില്‍ പറയുന്നു. പൊലീസ് സ്‌റ്റേഷന്റെ ഭരണം സിഐമാര്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായതെന്നും ആരോപണം ഉയർന്നിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement