Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മിക്കാൻ കേന്ദ്രസർക്കാർ യോഗം വിളിക്കണം: ഫ്രാൻസിസ് ജോർജ് എംപി.

മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മിക്കാൻ കേന്ദ്രസർക്കാർ യോഗം വിളിക്കണം: ഫ്രാൻസിസ് ജോർജ് എംപി.


കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻ്റ് കേരളം, തമിഴ്നാട് സർക്കാരുകളുടെ യോഗം വിളിച്ചുകൂട്ടി തീരുമാനം എടുക്കണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരത്തിൻ്റെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തി അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന തീവ്രമഴയും അതേത്തുടർന്ന് ഉണ്ടാകുന്ന ദുരന്തങ്ങളും പതിവായിരിക്കെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുകയെന്നത് അതീവ ഗൗരവത്തോടു കൂടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
        മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുകയെന്ന ആവശ്യം സുരക്ഷയേപ്രതി കേരളം വളരെ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. ഇതു സംബന്ധിച്ച് തമിഴ്നാടിന് ഒരു ആശങ്കയുടെയും കാര്യമില്ല. കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement