Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡാൻസാഫിന്റെ വൻമയക്കുമരുന്ന് വേട്ട: 323 ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ.

ഡാൻസാഫിന്റെ വൻമയക്കുമരുന്ന് വേട്ട: 323 ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. 
തൃശൂർ: വാണിയംപാറയിൽ തൃശൂർ സിറ്റി ഡാൻസാഫിന്റെ വൻ മയക്ക് മരുന്ന് വേട്ടയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തത് സ്ത്രീകളിൽ ഒരാളുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിരുന്നു. ഡാൻസാഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി വാണിയംപാറയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് രഹസ്യ ഭാഗത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സംഘത്തിലുള്ള ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്നും 20 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. വീണ്ടും നടത്തിയ ചോദ്യം ചെയ്യലിൽ ഗുരുവായൂർ പഞ്ചാരമുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നിന്നും 300 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement