Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.

മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.
ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക. 
       ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ടബന്ധ കലശം ജൂൺ 15, 16, 17 തീയതികളിലായി നടക്കും. മിഥുനമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.   
       മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്കു ചെയ്യാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement