Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി.

ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി.
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവില്‍ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂണ്‍ 30ന് ഉച്ചയ്ക്കുശേഷം പുതിയ ചുമതലയേല്‍ക്കും. ഇതേ ദിവസമാണ് നിലവിലെ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സർവീസില്‍ നിന്ന് വിരമിക്കുന്നത്.
       നാഷണല്‍ ഡിഫൻസ് അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമഡ് കോർപ്സില്‍ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവനജീവിതം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും ദീർഘകാല പരിവർത്തനങ്ങള്‍ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement