Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചിച്ച് സിപിഎം.

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചിച്ച് സിപിഎം.
തിരു.: സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചിച്ച് സിപിഎം. ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് വരുന്ന വിമർശനങ്ങളും ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടു പോകാനാണ് നേതൃത്വത്തിൻ്റെ തീരുമാനം. അടിമുടി തിരുത്തലാണ് സിപിഎം ആലോചിക്കുന്നത്. സംഘടനാതലത്തിലും നേതാക്കളുടെ ഇടപെടലുകളിലും അടക്കമുള്ള തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. പ്ലീനം വിളിച്ചു ചേർക്കാതെ തന്നെ സംഘടനാ തലത്തിൽ തിരുത്തലുകൾ വരുത്താമെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം.
        ഇതുപ്രകാരം സംസ്ഥാന സെക്രട്ടറിയേറ്റിൽ പുനഃസംഘടന ഉണ്ടായേക്കും. സംസ്ഥാന സെൻ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അംഗങ്ങളുടെ എണ്ണം കൂട്ടും. ഓഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമെടുക്കാമെന്നാണ് നിലവിലെ ആലോചന. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കൂടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലെ ചർച്ച കീഴ്ഘടകങ്ങളിൽ നടന്നതിനു ശേഷം ആയിരിക്കും വിശാല സംസ്ഥാന കമ്മിറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement