Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. കുട്ടിയെ കാണാതായി.

ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. കുട്ടിയെ കാണാതായി. 
കോഴിക്കോട്: കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. കുട്ടിയെ കാണാതായി. അന്തിക്കുന്നുമ്മൽ തോട്ടത്തിൽകണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. 
        കാല് വഴുതിവീണ അഞ്ച് വയസുകാരി മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല് വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രമ്യ ഒഴുക്കിൽപ്പെട്ടത്. ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

Post a Comment

0 Comments

Ad Code

Responsive Advertisement