Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജില്‍ അടുത്ത അദ്ധ്യയന വർഷം മുതല്‍ പ്രവേശനം.

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജില്‍ അടുത്ത അദ്ധ്യയന വർഷം മുതല്‍ പ്രവേശനം.
ഡൽഹി: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജില്‍ അടുത്ത അദ്ധ്യയന വർഷം മുതല്‍ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളില്‍ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും ആരോഗ്യമന്ത്രി കെ. മുരളീധരനും ഡൽഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കെ. കരുണാകരൻ മെമ്മോറിയല്‍ ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജ് എന്ന പേരിലാകും മെഡിക്കല്‍ കോളേജ് പ്രവർത്തനം ആരംഭിക്കുക.
       ഇന്ത്യയില്‍ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തില്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമർപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായവും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി അംഗീകരിച്ചു. കേരളത്തിലെ മൂന്ന് മെന്റല്‍ ഹെല്‍ത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്നും പെണ്‍കുട്ടികള്‍ക്ക് എച്ച്‌.പി.വി. വാക‍്‍സിൻ നല്‍കുന്നതിനും കേന്ദ്രസഹായം ഉറപ്പു നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement