Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു.

മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു.
കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിൻ്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31 വെള്ളി) ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മ‍ീണ അവധി പ്രഖ്യാപിച്ചു.  മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
       ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലും ആലപ്പുഴ ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
നേരത്തേ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement