Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. 
കോട്ടയം: സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. 
കണ്ണൂർ ആലക്കോട് നെല്ലിക്കുന്നം പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്. ഇന്ന് 12ന് പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി ഇറങ്ങിയതാണ്. നീന്തുന്നതിനിടെ ജോസ്വിൻ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് ജോസ്വിനെ കുളത്തിൽ നിന്നെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശേരിയിലെ സ്വകാര്യ പഠനകേന്ദ്രത്തിലെ വിദേശ പഠന കോഴ്സിലെ വിദ്യാർത്ഥിയായിരുന്നു. ചങ്ങനാശ്ശരിയിൽ ഹോസ്റ്റലിലായിരുന്നു താമസം.

Post a Comment

0 Comments

Ad Code

Responsive Advertisement