Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അച്ഛൻ മരിച്ച്‌ മൃതദേഹം വീട്ടിൽ എത്തിക്കുന്നതിനിടെ മകനും കുഴഞ്ഞു വീണു മരിച്ചു.

അച്ഛൻ മരിച്ച്‌ മൃതദേഹം വീട്ടിൽ എത്തിക്കുന്നതിനിടെ മകനും കുഴഞ്ഞു വീണു മരിച്ചു.
തിരു.: അച്ഛൻ മരിച്ച്‌ മൃതദേഹം വീട്ടിൽ എത്തിക്കുന്നതിനിടെ മകനും കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഐത്തിയൂർ തുണ്ടുവിളാകത്ത് വീട്ടില്‍ ഗോപി നാടാർ (83) മകൻ ശെല്‍വരാജ് (49) എന്നിവരാണ് മരിച്ചത്. രോഗബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി പത്തരയോടെയാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച്‌ ഒരു മണിക്കൂറിന് ശേഷമാണ് മകൻ ശെല്‍വരാജ് കുഴഞ്ഞു വീഴുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗ ബാധിതനായിരുന്നു ശെല്‍വരാജ്.

Post a Comment

0 Comments

Ad Code

Responsive Advertisement