Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസം അവധി.

ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസം അവധി.
തിരു.: കാപ്പാ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ ആറ് മാസത്തെ അവധി അപേക്ഷ അംഗീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ. കൗൺസിലിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ തർക്കത്തിന് വഴിവെച്ച അപേക്ഷ ഒടുവിൽ മേയറുടെ നിർണ്ണായകമായ 'കാസ്റ്റിംഗ് വോട്ടി'ലൂടെയാണ് അംഗീകരിക്കപ്പെട്ടത്. തുല്യ വോട്ടുകൾ വന്നതിനെ തുടർന്നാണ് മേയർ കാസ്റ്റിംഗ് വോട്ട് വിനിയോഗിച്ചത്. വോട്ടെടുപ്പിൽ രണ്ട് സ്വതന്ത്ര അംഗങ്ങളും ബിജെപിയെ പിന്തുണച്ചു.
       കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി ഹാജരാകാതിരുന്നാൽ അംഗത്വം റദ്ദാകുമെന്ന നിയമപരമായ സാഹചര്യം നിലനിൽക്കെയാണ് സുഗതൻ ആറ് മാസത്തേക്ക് അവധി അപേക്ഷിച്ച് കൗൺസിലിനെ സമീപിച്ചത്. എന്നാൽ, ക്രിമിനൽ കേസിൽ ജയിലിൽ കഴിയുന്ന ആൾക്ക് അവധി അനുവദിക്കരുതെന്ന് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ശക്തമായി വാദിച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ ഇരുപക്ഷത്തും തുല്യ വോട്ടുകൾ രേഖപ്പെടുത്തിയതോടെയാണ് മേയർ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നിർണ്ണായകമായ തീരുമാനം എടുത്തത്. സ്വതന്ത്രന്മാരുടെ പിന്തുണയും കൂടിയായതോടെ ബിജെപിക്ക് അപേക്ഷ പാസ്സാക്കിയെടുക്കാൻ സാധിച്ചു.
തീരുമാനത്തിനെതിരെ കൗൺസിലിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement