Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ പ്രതിഷേധത്തിൽ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നല്‍കി.

ഇഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ പ്രതിഷേധത്തിൽ തകർത്ത ടാക്സിക്ക് നഷ്ടപരിഹാരം നല്‍കി.
തിരു.: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നല്‍കി കേന്ദ്ര ഏജൻസി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്ക് വാഹനം കേടുപാടുകള്‍ തീർക്കുന്നതിന് ആവശ്യമായ ഒന്നര ലക്ഷം രൂപ ഇഡി നേരിട്ട് കൈമാറുകയായിരുന്നു.
       സിപിഎം അതിക്രമത്തില്‍ ടാക്സിയുടെ ചില്ലുകളും ബോഡിയും തകരുകയും വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആവുകയും ചെയ്തിരുന്നു. ഇതോടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ ഡ്രൈവറുടെ മുഴുവൻ നഷ്ടവും കണക്കാക്കിയാണ് ഇഡി തുക നല്‍കിയത്. സംഭവത്തിന് തൊട്ടുപിന്നാലെ ടാക്സി ഡ്രൈവർക്കുണ്ടായ മുഴുവൻ നഷ്ടവും പാർട്ടി വഹിക്കുമെന്ന് സിപിഎം നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് തുക നല്‍കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. 
       അതേസമയം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പൂജപ്പുര ലോക്കല്‍ സെക്രട്ടറി ഐ.പി. ബിനു അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ പോലീസും ഇഡിയും എടുത്ത കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടർന്ന് പ്രതികള്‍ ഇപ്പോഴും റിമാൻഡില്‍ കഴിയുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement