Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീർ (68) ആണ് മരിച്ചത്. 
       ഇന്ന് രാവിലെയായിരുന്നു സംഭവം. കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെ ആണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ബഷീറിന് ഗുരുതരമായി  പരിക്കേറ്റിരുന്നു. തുടർന്ന് ബഷീറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
       സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. കാട്ടുപോത്തിന്റെ ശല്യം ഏറെ നാളായി രൂക്ഷമാണെന്നും നിരവധി തവണ പരാതി നൽകിയിട്ടും വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിൽ ജനങ്ങൾ ഭയന്നാണ് കഴിയുന്നതെന്നും അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 
       വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement