Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡിലേക്ക് മീൻവെള്ളം ഒഴുക്കിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

റോഡിലേക്ക് മീൻവെള്ളം ഒഴുക്കിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
തിരു.: റോഡിലേക്ക് മീൻവെള്ളം ഒഴുക്കി ഗതാഗത നിയമങ്ങള്‍ ലംഘിച്ച വാഹനങ്ങള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങി. മീൻ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പൈപ്പുകള്‍ വഴി മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ വ്യാപകമായ പരാതികള്‍ ഉയർന്നതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
       മീൻവെള്ളം റോഡിലേക്ക് ഒഴുക്കാതെ വാഹനങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളില്‍ ശേഖരിക്കുകയും ശാസ്ത്രീയ സംസ്കരണ സംവിധാനമുള്ള കേന്ദ്രങ്ങളില്‍ മാത്രമേ നിർമാർജ്ജനം നടത്താവൂ എന്ന നിർദ്ദേശവും എംവിഡി ആവർത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും സമാന പരിശോധനകള്‍ തുടരുമെന്നും അധികൃതർ അറിയിച്ചു.
       കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയില്‍ എട്ട് വാഹനങ്ങള്‍ പിടികൂടുകയും ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തു. പിടിയിലായവയില്‍ അഞ്ച് ചരക്കുവാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടുന്നു. ആദ്യമായാണ് നിയമലംഘനം പിടിച്ചത് എന്നതിനാല്‍ പിഴയ്ക്കൊപ്പം കർശന മുന്നറിയിപ്പും നല്‍കിയതായി അധികൃതർ അറിയിച്ചു. ഇത്തരം നിയമലംഘനം വീണ്ടും ആവർത്തിക്കുന്ന ഡ്രൈവർമാർക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.
       വളരെ നാളായി റോഡ് ഉപയോഗിക്കുന്നവരും റോഡിനിരുവശവും താമസിക്കുന്നവരും നേരിട്ടു കൊണ്ടിരുന്ന ഒരു പ്രശ്നമാണിത്. ഈ പരിശോധന തുടരണമെന്നാണ് പൊതുജന വികാരം.

Post a Comment

0 Comments

Ad Code

Responsive Advertisement