Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളക്കെട്ട് കാരണം ആശുപത്രിയിൽ എത്തിക്കാൻ വൈകി; ഗൃഹനാഥ മരിച്ചു.

വെള്ളക്കെട്ട് കാരണം ആശുപത്രിയിൽ എത്തിക്കാൻ വൈകി; ഗൃഹനാഥ മരിച്ചു.
കോട്ടയം: കുമരകത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന മങ്കുഴി പാകത്തുശേരി റോസമ്മ (71) മരിച്ചു. 
       ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വീടിനു ചുറ്റും വഴികളിലും വെള്ളം കയറിക്കിടന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് പോകാൻ സാധിച്ചില്ല. തുടർന്ന് സമീപവാസിയും പഞ്ചായത്തംഗവും രക്ഷാപ്രവർത്തകരും ചേർന്ന് വള്ളത്തിലും കസേരയിലുമിരുത്തി പ്രധാന റോഡിലെത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകുന്നേരം 3 മണിയോടെയാണ് മരണം സംഭവിച്ചത്. പീറ്ററാണ് ഭർത്താവ്. ഷീബ, ഷിജു, ഷീന എന്നിവർ മക്കളാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement