Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവതി മരിച്ചു.

വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവതി മരിച്ചു.
പാലക്കാട് : കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് യുവതി മരിച്ചു. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയയാണ് അപകടത്തില്‍ മരിച്ചത്.
       ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് സ്ത്രീകളടങ്ങുന്ന അഞ്ചംഗ സംഘം പാലക്കുഴി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. കുളിക്കുന്നതിനായി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതി താഴേക്ക് പതിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകള്‍ നീണ്ട കഠിനപരിശ്രമത്തിന് ഒടുവിലാണ് ഭാനുപ്രിയയുടെ മൃതദേഹം പുറത്തെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement