Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉരുള്‍പൊട്ടലിൽ വീട് ഒലിച്ചുപോയി: മകന്റെ മൃതദേഹം കണ്ടെത്തി, മാതാവിനായി തിരച്ചിൽ തുടരുന്നു.

ഉരുള്‍പൊട്ടലിൽ വീട് ഒലിച്ചുപോയി: മകന്റെ മൃതദേഹം കണ്ടെത്തി, മാതാവിനായി തിരച്ചിൽ തുടരുന്നു.
ഈരാറ്റുപേട്ട : കനത്ത മഴയെ തുടർന്ന് പൂഞ്ഞാർ പയ്യാനിത്തോട്ടം മണ്ടൻപ്ലാവ് മേഖലയിൽ ഉണ്ടായ ഉരുള്‍പൊട്ടലിൽ വിദ്യാർത്ഥി മരിച്ചു. പ്രദേശവാസിയായ ജോണിയുടെ വീടാണ് ഉരുള്‍പൊട്ടലിൽ പൂർണ്ണമായും ഒലിച്ചുപോയത്.
       പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ദുരന്തസമയത്ത് ജോണിയുടെ ഭാര്യ ഗ്രേസിയും മകനുമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. തുടർന്ന് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മകൻ ജോസഫിൻ ജോണിയുടെ മൃതദേഹം കണ്ടെത്തി. ഗ്രേസിയെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
       കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ വീടുകളിൽ വെള്ളം കയറി, മരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ഈരാറ്റുപേട്ട ടൗൺ വെള്ളത്തിനടിയിലായതിനാൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ദുരന്തബാധിത മേഖലയിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിനിടെ സ്ഥലത്തെത്തിച്ച ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ഗ്രേസിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement