Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.
തിരു.: വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തു. മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ഈ സേവനം ലഭിക്കും
       9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്. കെഎസ്ആർടിസിയുടേത് ഉൾപ്പെടെയുള്ള ആപ്പുകളുടെ സഹായമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിൻ്റെ നേട്ടം. യാത്ര ചെയ്യുന്ന ദിവസം, യാത്ര ആരംഭിക്കുന്ന സ്ഥലം, യാത്ര അവസാനിക്കുന്ന സ്ഥലം എന്നിവ നൽകിയാൽ ആ ദിവസം ലഭ്യമാകുന്ന ബസുകളുടെ വിവരം ലഭിക്കും. ഇതിൽ നിന്ന് യാത്രക്കാരന് സൗകര്യപ്രദമായ സമയത്തുള്ള ബസ് തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം കെഎസ്ആർടിസിയുടെ ബസ് സർവീസുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും പരിഹാരം ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോൾ സെന്റർ സംവിധാനവും ഉദ്ഘാനം ചെയ്‌തിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement