Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽപെട്ട് എട്ടുവയസുകാരി മരിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽപെട്ട് എട്ടുവയസുകാരി മരിച്ചു.
കോഴിക്കോട് : വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച എട്ടുവയസുകാരി വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽ പെട്ടു മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദിൻ്റെയും സൽമയുടെയും മകൾ ഫാത്തിമ ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമായിരുന്നു അപകടം.
       റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സൽ‌മ സ്കൂട്ടർ വെട്ടിച്ച് മാറ്റിയപ്പോൾ എതിരെ വരുകയായിരുന്ന ബസിന് അടിയിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement