Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തലാപ്പിൽ അബ്ദുൽ ജലീലിൻ്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം.

തലാപ്പിൽ അബ്ദുൽ ജലീലിൻ്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. 
മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ ആയിരുന്ന തലാപ്പിൽ അബ്ദുൽ ജലീലിൻ്റെ (57) കൊലപാതകത്തിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 1 ലക്ഷം രൂപ വീതം മൂന്ന് പേരും പിഴയടക്കണം. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
        2022 മാർച്ച് 29നാണ് അബ്ദുൽ ജലീലിനെ തലക്കടിച്ചു കൊലപ്പെടുത്തിയത്. വാഹനത്തിൻ്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചു എന്നു പറഞ്ഞ് വാക്കുതർക്കം ഉണ്ടാവുകയും ഒന്നാം പ്രതി ശുഹൈബ് കരിങ്കല്ലു കൊണ്ട് തലക്കടിക്കുകയും ആയിരുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടു നിന്ന് മടങ്ങുകയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്ന് ആരോപിച്ചാണ് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട്ടു വെച്ച് വാക്കേറ്റമുണ്ടാക്കിയത്. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നാലെ ഷംസീറിനെ സ്ഥലത്തേക്ക് ഫോണിൽ വിളിച്ചു വരുത്തുകയും ചെയ്തു. വാഹനത്തിന്റെ പൊട്ടിയ ഗ്ലാസ് കൗൺസിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഷുഹൈബായിരുന്നു അബ്ദുൾ ജലീലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർച്ച് 30ന് മരണപ്പെടുകയായിരുന്നു.
       കോടതിവിധിയിൽ പൂർണ്ണമായും തൃപ്തരല്ലെന്ന് ജലീലിൻ്റെ മകൻ സനീൻ വിശദമാക്കി. ഒന്നാം പ്രതി ഷുഹൈബിൻ ഇരട്ട ജീവപര്യന്തമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ശുഹൈബ് കുടുംബത്തെ അടക്കം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സനീൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement