Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.
കണ്ണൂർ: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ പോക്‌സോ കേസിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ, കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ വീട്ടിൽ താമസിച്ചു വരുയായിരുന്നു. അമ്മ വീട്ടിലുള്ള സമയത്തടക്കം പ്രതി തന്നെ പല തവണ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി.
       ലഹരി വിൽപ്പന കേസിൽ കണ്ണൂർ വനിതാ ജയിലിൽ കഴിയുന്നതിനിടെയാണ് കുട്ടിയുടെ അമ്മയും സ്‌നേഹയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. ഇതിനു മുമ്പ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സ്‌നേഹയ്‌ക്കെതിരെ മൂന്ന് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
        ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement