Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ അഞ്ചുപേർ പത്രിക നൽകി.


കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ അഞ്ചുപേർ പത്രിക നൽകി.
 
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ഇന്ന് മൂന്നു പേർ കൂടി പത്രിക നൽകി. ഇതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി. സ്വതന്ത്ര സ്ഥാനാർത്ഥികളായി സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്പാകെ ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ചത്.
           എസ്.യു.സി.ഐ.(സി) സ്ഥാനാർത്ഥിയായി തമ്പി, സ്വതന്ത്ര സ്ഥാനാർത്ഥി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എന്നിവർ മുമ്പ് പത്രിക സമർപ്പിച്ചിരുന്നു.  
          ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ (ജില്ലാ കളക്ടറുടെ ചേംബർ), ഉപവരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ പത്രിക നൽകാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Post a Comment

0 Comments

Ad Code

Responsive Advertisement