Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ 9 മൃതദേഹങ്ങള്‍; ഏഴു ദിവസത്തിനകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ സംസ്‌ക്കരിക്കും.

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ 9 മൃതദേഹങ്ങള്‍; ഏഴു ദിവസത്തിനകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ സംസ്‌ക്കരിക്കും.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ബന്ധുക്കളെ കാത്ത് 9 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ അവയെ സംസ്‌ക്കരിക്കുമെന്നും അധികൃതർ പറഞ്ഞു.
        കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ ഒമ്പതിന് എത്തിച്ച്‌ 21ന് മരിച്ച രവീന്ദ്രൻ (65), എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 18ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കുംപൂരം സേതു ജോർജ് (59), ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ മൂന്നിന് എത്തിച്ച്‌ അഞ്ചിന് മരിച്ച ശ്രീധരൻ (75), പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്ന് മാർച്ച്‌ 27ന് കൊണ്ടുവന്ന് ഏപ്രില്‍ നാലിന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തില്‍ നാണു (65), അടൂർ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി (60), ഏപ്രില്‍ 22ന് പ്രവേശിപ്പിച്ച്‌ 24ന് മരിച്ച അരുണ്‍ (47), ഏപ്രില്‍ 19ന് പ്രവേശിപ്പിച്ച്‌ 29ന് മരിച്ച ബാബു (58), മെയ്‌ ഏഴിന് അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്ന് 12ന് മരിച്ച മോഹനൻ (55), മെയ്‌ 10ന് പ്രവേശിപ്പിച്ച്‌ 11ന് മരിച്ച വയോധികൻ എന്നിവരുടെ മൃതദേഹങ്ങളാണ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങളാണ് മോർച്ചറിയിൽ ഇനിയും മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിൻ്റെ പേരിൽ സംസ്കരിക്കാൻ ഒരുങ്ങുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement