Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃക്കുന്നപ്പുഴ പഴയ പാലം പൊളിച്ചുനീക്കുന്ന ജോലികൾ നാളെ തുടങ്ങും, ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

തൃക്കുന്നപ്പുഴ പഴയ പാലം പൊളിച്ചുനീക്കുന്ന ജോലികൾ നാളെ തുടങ്ങും, ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.


ഹരിപ്പാട്: ദേശീയ ജലപാതയ്ക്ക് കുറുകെയുള്ള തൃക്കുന്നപ്പുഴ ചീപ്പ്, തൃക്കുന്നപുഴ പാലം എന്നിവയുടെ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി പഴയപാലം പൊളിച്ചുനീക്കുന്ന ജോലികൾ 22ന് ആരംഭിക്കും. ഇരുചക്ര വാഹങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ കഴിയുന്ന രീതിയിൽ താത്കാലിക സ്റ്റീൽ പാലത്തിൻ്റെ പണി പൂർത്തിയായി. മറ്റു വാഹനങ്ങൾക്കായി ജങ്കാർ സർവീസും സജ്ജമാക്കിയിട്ടുണ്ട്. 
        ഇക്കാലയളവിൽ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും തൃക്കുന്നപ്പുഴ വഴി തോട്ടപ്പള്ളിക്കു പോകേണ്ട സ്കൂൾ മിനി ബസ്, ആംബുലൻസ് മുതലായ നാലുചക്ര വാഹനങ്ങൾ, മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ എന്നിവ ചീരച്ചേരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐഡബ്ലിയുഎടി ടെർമിനൽ-ജങ്കാർ സർവ്വീസ് വഴി തൃക്കുന്നപ്പുഴ ജംഗ്ഷനിലേക്കും തോട്ടപ്പള്ളിയിൽ നിന്നും തൃക്കുന്നപ്പുഴ വഴി നങ്ങ്യാർകുളങ്ങര പോകേണ്ട വാഹനങ്ങൾ തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഐഡബ്ലിയുഎടി ടെർമിനൽ - ജങ്കാർ സർവ്വീസ് വഴി ചീരച്ചേരി ജംഗ്ഷനിലേക്കും പോകേണ്ടതാണ്. തൃക്കുന്നപ്പുഴയിലേക്കു എത്തിച്ചേരേണ്ട ഭാരമേറിയ ലോറി, ബസ് മുതലായ വാഹനങ്ങൾ ദേശീയപാത 66ൽ, കായംകുളം ഒഎൻകെ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു തീരദേശ റോഡ് വഴി തൃക്കുന്നപ്പുഴയിലേക്കു പോകേണ്ടതാണ്. ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും തിരിഞ്ഞു തീരദേശ റോഡ് വഴിയും കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു കുമാരകോടി പാലം വഴിയും തൃക്കുന്നപ്പുഴയിലേക്കു പോകേണ്ടതാണ്. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ എന്നിവ ജങ്കാർ സർവീസ് വഴി ഗതി തിരിച്ചുവിടാൻ സാധ്യമല്ല. ആയതിനാൽ പ്രാദേശികമായ ആവശ്യകത കണക്കിലെടുത്തു അവരവരുടെ റൂട്ടുകൾ ക്രമീകരിക്കേണ്ടതാണെന്ന് ആലപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement