Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷൻ യോഗം ഇന്ന്.

മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷൻ  യോഗം ഇന്ന്.


കോട്ടയം: മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ യോഗം ഇന്നു ചിങ്ങവനം മാർ അപ്രേം സെമിനാരിയിലെ അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് ഫാ. വി.എ. ഏബ്രഹാം ഇളശേരിയുടെ അദ്ധ്യക്ഷതയിൽ നടത്തുമെന്നു സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം അറിയിച്ചു. 
         തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഓൺലൈനായും യോഗത്തിൽ പങ്കെടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10.30ന് ആരംഭിക്കുന്ന യോഗത്തിൽ ക്നാനായ സമുദായ ഭരണഘടനാ ഭേദഗതിയാണ് അജൻഡ. ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കുന്ന യോഗത്തിൽ പ്രമേയാവതരണം, ചോദ്യോത്തര സെഷൻ, സമകാലിക വിഷയങ്ങളുടെ ചർച്ച എന്നിവയും ഉണ്ടാകും. 
      അതേസമയം, ക്നാനായ അസോസിയേഷൻ യോഗം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദ്ദേശം ഹൈക്കോടതിയിൽ നിന്നു ലഭിച്ചിട്ടില്ലെന്നും സമുദായ സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement