Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽപിജി ബോട്ടിലിങ് പ്ലാന്റിലെ ഡ്രൈവർമാർ മിന്നൽ പണിമുടക്കിൽ.

എൽപിജി ബോട്ടിലിങ് പ്ലാന്റിലെ  ഡ്രൈവർമാർ മിന്നൽ പണിമുടക്കിൽ.

കൊച്ചി: അമ്പലമുഗൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാർ മിന്നൽ പണിമുടക്കിൽ. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. 
       ഡ്രൈവർ ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്‍റിലെ 200ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെ തുടർന്ന് ഏഴ് ജില്ലകളിലേയ്ക്കുള്ള നൂറ്റിനാല്പതോളം ലോഡ് സർവീസ് മുടങ്ങി. ഇതോടെ ഈ ഏഴു ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും ഇതോടെ പ്രതിസന്ധിയിലാകും.

Post a Comment

0 Comments

Ad Code

Responsive Advertisement