Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രോ ടെം സ്പീക്കര്‍ ജി. സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രോ ടെം സ്പീക്കര്‍ ജി. സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
തിരു.: 16-ാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. പ്രോ ടെം സ്പീക്കര്‍ ജി. സുധാകരന്‍ എംഎല്‍എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി. സുധാകരന്‍ ലോക്ഭവനില്‍ ഇന്നലെ എംഎല്‍എ ആയി പ്രതിജ്ഞയെടുത്തു. 
         രാവിലെ ഒമ്പത് മണി മുതൽ 139 പേരും സത്യപ്രതിജ്ഞ ചെയ്യും. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്നാണ് ജി. സുധാകരന്‍ വിജയിച്ചത്. നാളെ  രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷം സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്തുമോയെന്ന് അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement