Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.എസ്.സി. ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി.

പി.എസ്.സി. ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി.
തിരു.: പി.എസ്.സി. ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടി. മെയ് 25 മുതൽ ഓഗസ്റ്റ് 31 വരെ കാലാവധി അവസാനിക്കാനിരുന്ന 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പി.എസ്.സി. അറിയിച്ചത്. വിവിധ റാങ്ക് ലിസ്റ്റുകളിലായി ഏകദേശം 30,845 ഉദ്യോഗാർത്ഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്.
       കാലാവധി അവസാനിക്കാനിരിക്കെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പി.എസ്.സി. നിർണ്ണായക തീരുമാനം എടുത്തത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് വിഷയത്തിൽ സർക്കാർ ഇടപെടുകയും പി.എസ്.സിക്ക് പ്രത്യേക ശുപാർശ നൽകുകയും ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടായല്ല. പുതിയ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് തിങ്കളാഴ്ച ചേർന്ന പി.എസ്.സി. യോഗം ശുപാർശ അംഗീകരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement