Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൃക്ക മാറ്റിവച്ച യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് വെസ്റ്റ് നൈൽ പനി ബാധിച്ച്.

വൃക്ക മാറ്റിവച്ച യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് വെസ്റ്റ് നൈൽ പനി ബാധിച്ച്.


ഇടുക്കി: വൃക്ക മാറ്റിവച്ച യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് വെസ്റ്റ് നൈൽ പനി ബാധിച്ചെന്ന് കണ്ടെത്തി. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് കോഴിക്കോടെത്തിയത്. പിന്നീടാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം.
       കഴിഞ്ഞ ഫെബ്രുവരി മാസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിജയകുമാറിന് വൃക്ക മാറ്റിവച്ചത്. മാതാവ് രമണിയുടെ അമ്മയുടെ വൃക്കയാണ് വിജയകുമാറിന് പകുത്ത് നൽകിയത്.  വിജയകുമാറിന്റെ ചികിത്സക്കായി 15 ലക്ഷത്തിലധികം രൂപ വേണ്ടി വന്നു. നിർദ്ധന കുടുംബാംഗമായ യുവാവിന്റെ ചികിത്സാ ചെലവ്  നാട്ടുകാർ ഒത്തൊരുമിച്ച് ഏറ്റെടുക്കുകയായിരുന്നു. 
        കോഴിക്കോട് നടത്തിയ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ യുവാവിന് ബോധം നഷ്ടമായി. തുടർന്ന് തലച്ചോറിൽ അണുബാധയുണ്ടായി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ്  ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച വിജയകുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement