Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുതിരാനിൽ വൻ ലഹരിമരുന്നു വേട്ട.

കുതിരാനിൽ വൻ ലഹരിമരുന്നു വേട്ട.
തൃശൂർ: 42 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയും അതിമാരകമായ ബ്ലൂ എക്സ്റ്റസി പൈൽസുമായി പൂത്തോൾ സ്വദേശിയായ കുറ്റിച്ചിറ വീട്ടിൽ വിഷ്ണു (28) വിനെയാണ്. തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധസ്ക്വാഡും പീച്ചി പോലീസും ചേർന്ന് പിടികൂടി
      മണ്ണുത്തി, പീച്ചി ഭാഗങ്ങളിൽ വിദ്യാർത്ഥികൾ അടക്കം വ്യാപകമായ രീതിയിൽ രാസലഹരികൾ ഉപയോഗിക്കുന്നു എന്നുള്ള പരാതികളെ തുടർന്ന് പീച്ചി പോലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ റെയ്ഡിലാണ് കുതിരാനിൽ വച്ച് പിടികൂടിയത്. വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ മുമ്പും പലതവണ ബാംഗ്ലൂരിൽ നിന്നും സമാനരീതിയിൽ ലഹരിവസ്തുക്കൾ കൊണ്ടുവന്ന് വില്പന നടത്തിയിട്ടുള്ളതായി സമ്മതിച്ചു. പുതിയ കസ്റ്റമേഴ്സിനെ കിട്ടുന്നതിലേക്ക് വേണ്ടിയാണ് വളരെ അപൂർവ്വമായി കാണപ്പെടുന്ന അതിമാരക രാസലഹരിയായ ബ്ലൂ എക്സ്റ്റസി പൈൽസ് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയ്ക്ക് ഒപ്പം എത്തിച്ചതെന്നും അന്വേഷണത്തിൽ അറിഞ്ഞിട്ടുണ്ട്. പിടികൂടിയ സംഘത്തിൽ പീച്ചി എസ്ഐ അമീർ അലി വി., ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്ഐ സുവ്രതകുമാർ എൻ.ജി., എഎസ്ഐ ജീവൻ ടി.വി., സിപിഓ ലികേഷ് എം.എസ്., വിപിൻ, പീച്ചി സ്റ്റേഷനിലെ പോലീസുകാരായ ഫ്രിൻസൺ പി.എഫ്., മഹേഷ് സി.എസ്., മനാസ്, സനൽ ഓ.ബി. എന്നിവർക്ക് ഒപ്പം ഹൈവേ പോലീസും ഉണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement