Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഞ്ചാവ് മിഠായിയുമായി രണ്ടു യുപി സ്വദേശികളെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചേർത്തല എക്സൈസ് അരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് മിഠായിയുമായി രണ്ടു യുപി സ്വദേശികളെ അറസ്റ്റ് ചെയ്തു. സ്ക്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വില്പനക്കായി സൂക്ഷിച്ചു വച്ച രണ്ടായിരത്തിലധികം കഞ്ചാവ് മിഠായികളും കഞ്ചാവും 10 കിലോയോളം ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുമായാണ് ഉത്തർപ്രദേശ് സ്വദേശികളെ പിടികൂടിയത്. ശാന്ത് രവീന്ദ്രദാസ് നഗർ ജില്ലയിൽ ബദോഹി താലൂക്കിൽ സായർ വില്ലേജിൽ രാഹുൽ സരോജ്, ബന്ധുവും സുഹൃത്തുമായ സന്തോഷ് കുമാർ  എന്നിവരെയാണ് അറസ്റ്റ് ചെയ്തു കേസെടുത്തത്. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  റ്റി.പി. സജീവ്കുമാർ, പ്രിവൻ്റീവ് ഓഫീസർ പി.റ്റി. ഷാജി,  പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി., സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെ.യു., ഡ്രൈവർ രജിത് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

      

Post a Comment

0 Comments

Ad Code

Responsive Advertisement