Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ.

കോട്ടയത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ.


കോട്ടയം: കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂർ ഭാഗത്ത് പരിയത്ത് കാലായിൽ വീട്ടിൽ ഷംനാദ് എസ്.പി. (36), പെരുമ്പായിക്കാട് തെളകം എസ്എൻഡിപി ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ചാന്നാനിക്കാട് സ്വദേശിയായ യുവാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ
ശ്രമിക്കുകയുമായിരുന്നു. ഷംനാദിന്റെ സഹോദരൻ ഉൾപ്പെട്ട കേസിലെ പരാതിക്കാരനെ യുവാവ് സഹായിച്ചു എന്നതിനുള്ള വിരോധം മൂലമാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ യുവാവിന്റെ ഇടതു കൈക്ക് വെട്ടേൽക്കുകയും സാരമായി പരിക്കു പറ്റുകയും ചെയ്തു. തുടർന്ന് ഇവർ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇവിടെ നിന്ന് കടന്നു കളയുകയുമായിരുന്നു. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് ഇവരെ പിന്തുടർന്നെത്തി കോടിമത മീൻ മാർക്കറ്റിന് സമീപം വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഷംനാദിന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും, പ്രദീപിന് ഗാന്ധിനഗർ, അയർക്കുന്നം സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്
         കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഓ ശ്രീകുമാർ എം., എസ്ഐമാരായ റിൻസ് എം. തോമസ്, അജയൻ പി.ആർ., അനീഷ് വിജയൻ, എഎസ്ഐ സജി ജോസഫ്, പ്രശാന്ത് എം.പി., സിപിഓമാരായ രാജേഷ് സി.എ., ദിലീപ് വർമ്മ, ശരത്, ദിലീപ് സി., അനീഷ് ശശീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement