Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രത്യേക മൊബൈൽ ആപ്പിലൂടെ വൈദ്യുതി ബില്ലടച്ചാൽ ഇളവെന്നത് വ്യാജപ്രചാരണം; മുന്നറിയിപ്പുമായി കെഎസ്ഇബി.

പ്രത്യേക മൊബൈൽ ആപ്പിലൂടെ വൈദ്യുതി ബില്ലടച്ചാൽ ഇളവെന്നത് വ്യാജപ്രചാരണം; മുന്നറിയിപ്പുമായി കെഎസ്ഇബി.

തിരു.: പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കുമെന്ന തരത്തിൽ വ്യാജപ്രചരണം വാട്സ്ആപ്പിലൂടെ നടന്നു വരുന്നതായി കെഎസ്ഇബി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി നിർദ്ദേശിച്ചു.

        ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും അതിന് മറുപടി നല്‍കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പറായ 1912 വിളിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവനം മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബിൽ അടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണെന്നും ബോർഡ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement