Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇ.പി. ജയരാജൻ വധാക്കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കി.

ഇ.പി. ജയരാജൻ വധാക്കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കി.


കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അദ്ധ്യക്ഷൻ  കെ. സുധാകരനെ ഹൈകോടതി കുറ്റവിമുക്തനാക്കി. കെ. സുധാകരന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. 
        കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആദ്യം സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി വിചാരണക്കോടതി തള്ളിയതിനെത്തുടർന്ന് സുധാകരൻ  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 
       ഈ ഉത്തരവ് കോൺഗ്രസിന് ഒന്നാകെ ആശ്വാസം പകരുമെങ്കിലും കേരളസർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.

Post a Comment

0 Comments

Ad Code

Responsive Advertisement