Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ് വണ്‍ മാര്‍ജിനല്‍ സീറ്റ്; സ്കൂളുകള്‍ക്ക് അപേ​ക്ഷ നല്‍കാം.

പ്ലസ് വണ്‍ മാര്‍ജിനല്‍ സീറ്റ്; സ്കൂളുകള്‍ക്ക് അപേ​ക്ഷ നല്‍കാം.

തിരു.: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 10 ശതമാനം പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കുന്നതിന് സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ഏഴ് ജില്ലയിലെ എല്ലാ സ്കൂളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവാണ് നിലവിൽ നടത്തിയത്. ഇതിനൊപ്പം ആവശ്യപ്പെടുന്ന എയിഡഡ് സ്കൂളുകൾക്ക് 10 ശതമാനം സീറ്റ് കൂടെ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. 10 ശതമാനം സീറ്റ് വർദ്ധനവിനായി സ്കൂളുകൾക്ക് 24 വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ 3,90,252 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 4,10,673 പേർ ലോ​ഗിൻ നടപടികളും പൂർത്തിയാക്കി. സംസ്ഥാനത്ത് 4,66,261 സീറ്റാണ് പ്ലസ് വണ്ണിന് ലഭ്യമാക്കിയിട്ടുള്ളത്.



Post a Comment

0 Comments

Ad Code

Responsive Advertisement